
ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. പാകിസ്ഥാനിലെ ഗുർജൻവാലയിൽ നടന്ന ഒരു റാലിക്കിടെയാണ് ഇമ്രാന് വെടിയേറ്റത്. വലതുകാലിലാണ് പരിക്ക്. ഉടൻ തന്നെ ഇമ്രാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമി പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് സൂചന.
عمران خان کنٹینر پر پہنچ گئے! #پاکستان_مارچ pic.twitter.com/LRAhFLH72t
ഷെഹബാസ്ഷെരീഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇസ്ളാമാബാദിലേക്ക് നടത്തിയ റാലിക്കിടെയാണ് ഇമ്രാന് നേർക്ക് അക്രമി വെടിയുതിർത്തത്. സംഭവം നടക്കുമ്പോൾ ജനങ്ങളെ അഭിസംബോധന ചെയ‌്തുകൊണ്ട് ഒരു കണ്ടെയ്‌നർ ട്രക്കിന് മുകളിലായിരുന്നു ഇമ്രാൻ. 2007ൽ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ‌്‌ക്കും ഇതേ സ്ഥലത്താണ് വെടിയേറ്റത്.
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്‌ടൻ കൂടിയായ ഇമ്രാൻ നിലവിൽ രാഷ്‌ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ- ഇൻസാഫിന്റെ നേതാവാണ്.