
പാർവതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനോൻ, സയനോര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ നവംബർ 18ന് സോണി ലിവ്വിലൂടെ സ്ട്രിം ചെയ്യും.ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.ഇംഗ്ലിഷിൽ ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നദിയ മൊയ്തു,അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ആര്‍.എസ്‍.വി.പി മൂവീസ്, ഫ്ലൈയിംഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം മനീഷ് മാധവൻ.