gg

2018ൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സിനിമ ഒരുങ്ങുന്നു. 2018 എന്ന ചിത്രം ,സംവിധാനം ചെയ്യുന്നത് യുവസംവിധായകരിൽ ശ്രദ്ധേയനായ ജൂഡ് ആന്റണി ജോസഫാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. യുവ നോവലിസ്റ്റ് അഖിൽ പി. ധർമ്മജൻ സഹരചയിതാവാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജും ഫഹദ് ഫാസിലും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി.

വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, നരേൻ, ലാൽ, അജുവർഗീസ്, ഇന്ദ്രൻസ്, തൻവി റാം, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഖിൽ ജോർജ് കാമറയും ചമൻ ചാക്കോ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സൂപ്പർഹിറ്റ് കന്നഡ ചിത്രം 777 ചാർലിയിലൂടെ ശ്രദ്ധേയനായ നോബിൻ പോൾ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.