ananthnag

ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്രം പരാജയപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളുമുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി. രണ്ടു പേരുടെ മൃതദേഹം പാക് അധീന കാശ്മീരിലെ ഗ്രാമവാസികൾ കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. പൂഞ്ചിലെ നിയന്ത്രണ രേഖയിൽ സൈന്യം നടത്തിയ നിരീക്ഷണത്തിലാണ് ഭീകരർ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് കണ്ടെത്തിയത്.