
കോ്ട്ടയം: സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴകനക്കാൻ കാരണം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.. തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് അറിയിപ്പിൽ പറയുന്നു.
അതേസമയം കോട്ടയം തിക്കോയ് മാവടിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. ഇലംതുരുത്തിയിൽ മാത്യു (62) ആണ് വീട്ടിൽ വച്ച് മിന്നലേറ്റ് മരിച്ചത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങിയ പനയമുട്ടം വി.വി. ഭവനിൽ വിപിൻ (30) മുങ്ങിമരിച്ചു. പാലോട് ചെല്ലഞ്ചി പാലത്തിന് സമീപമായിരുന്നു അപകടം.