janaki

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാന ഗ്രൂപ്പ് മത്സരങ്ങളിലേക്ക് കടക്കുന്നു. നവംബർ 13നാണ് ഫെെനൽ നടക്കുന്നത്. ഫെെനൽ മത്സരത്തിലേക്ക് ടി20 മുന്നേറുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മെൽബണിൽ നടക്കുന്ന ഫെെനലിലെ സംഗീത പരിപാടിയിൽ മലയാളി പെൺകുട്ടിയും പങ്കെടുക്കും.കോഴിക്കോട് സ്വദേശികളായ അനൂപ് ദിവാകരന്റെയും ദിവ്യയുടെയും മകളായ ജാനകി ഈശ്വറിനാണ് ടി20 ഫെെെനലിൽ സംഗീത വിരുന്നുമായി എത്തുന്നത്. പ്രശസ്ത ഓസ്ട്രേലിയൻ ബാൻഡ് ഐസ്ഹൗസിനൊപ്പമാണ് ജാനകി എത്തുന്നത്. 2007ൽ അനൂപും ദിവ്യയും ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി. ജാനകി ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്. അവിടുത്തെ പ്രശസ്ത റിയാലിറ്റി ഷോ ദ വോയ്സിലൂടെയാണ് ജാനകി കൂടുതൽ ജനശ്രദ്ധ നേടിയത്. ജനിച്ചതും വളർന്നതും അവിടെയാണെങ്കിലും മലയാളം വളരെ നന്നായി സംസാരിക്കുകയും മലയാള ഗാനങ്ങൾ പാടുകയും ചെയ്യുന്ന ജാനതി ആദ്യമായാണ് ഇത്രയും വലിയ ഇവന്റിൽ പാടുന്നത്. അതിന്റെ സന്തോഷത്തിലാണ് താരം. കർണാടക സംഗീതം,ഗിറ്റാർ,വയലിൻ തുടങ്ങിയവയിലും മിടുക്കിയാണ്. മലയാളം,തമിഴ്,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന ജാനകിയുടെ യൂട്യൂബ് ചാനലിന് ലോകമെങ്ങും ആരാധകരുണ്ട്.

ടി20യിലെ സംഗീത വിരുന്നിൽ പങ്കെടുക്കുന്നുണ്ടെന്നും. താൻ ആവേശഭരിതയാണെന്നും താരം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by JANAKI EASWAR (@janaki_easwar)