
ന്യൂഡൽഹി: നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അമേരിക്കയുടെയും ബ്രിട്ടന്റെയും കേന്ദ്രബാങ്കുകൾ വീണ്ടും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടി. തുടർച്ചയായ നാലാംവട്ടവും 0.75 ശതമാനം വർദ്ധനയാണ് അമേരിക്കയുടെ ഫെഡറൽ റിസർവ് പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 3.75-4.00 ശതമാനമായി. 2008ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്.
2.25 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായാണ് ബാങ്ക് ഒഫ് ഇംഗ്ളണ്ട് പലിശ കൂട്ടിയത്. 1989ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. നടപ്പുപാദത്തിൽ ബ്രിട്ടനിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരമായ 11 ശതമാനമായിരിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.