p-chidambaram

ചെന്നൈ: തമിഴ്നാട് ഗവർണർ ആ‌ർ.എൻ. രവിയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഗവർണർ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തെ പിന്തുണയ്‌ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഗവർണറെ നീക്കണമെന്ന നിർദ്ദേശത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവും എം.പിയുമായ ടി.ആർ. ബാലു എല്ലാ എം.പിമാർക്കും ചൊവ്വാഴ്ച കത്തയച്ചിരുന്നു. ഡി.എം.കെയിലെയും സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളിലെയും പാർലമെന്റ് അംഗങ്ങൾ നിർദ്ദേശം വായിച്ച് ഒപ്പിടണമെന്നായിരുന്നു ആവശ്യം.