
കാശ്‌മീർ: കാശ്മീരിൽ സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ബീഹാർ, നേപ്പാൾ സ്വദേശികക്ക് നെരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അനന്ത് നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും തെരച്ചിൽ നടത്തുകയാണ്. മുൻപും കാശ്മീരിൽ ഇതരസംസ്ഥാനക്കാർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.