vijay

ബീസ്റ്രിനു ശേഷം ഇളയ ദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് 'വരിശ്'. പ്രേക്ഷകർ ഒത്തിരി പ്രതീക്ഷ വച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ അണിയറ പ്രവർത്തക്കാർ പുറത്തുവിട്ടിരിക്കുകയാണ്. വിവേക് എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. ' രഞ്ജിതമേ ' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് തന്നെയാണ്. പൂർണ്ണമായ ഗാനം നവംബർ അഞ്ചിന് നിർമ്മാതാക്കൾ പുറത്ത് വിടും. പൊങ്കലിനാണ് ചിത്രത്തിന്റെ റിലീസ്. വിജയിയുടെ 66-ാം ചിത്രമാണ് ഇത്.

2019ൽ ദേശീയ അവാർഡ് ജേതാവായ വംശി പെെഡിപ്പളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരിശ്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ആദ്യ തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രശ്മിക മന്ദാന, ശരത് കുമാർ, പ്രകാശ് രാജ്, ശ്യം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വംശി പെെഡിപ്പളി, അഹിഷോർ സോളമൻ, ഹരി എന്നീവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.