ff

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അമേരിക്കൻ സ്വദേശിയായ ഈ സ്ത്രീയും തന്റെ മക്കൾക്കായി ഒറു വീട് വാങ്ങി. എന്നാൽ അത് മക്കളോട് സർപ്രൈസായി അറിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മക്കളായ സാൻജെ,​ ക്ലെയർ എന്നിവർക്കായാണ് ആ അമ്മ സർപ്രൈസ് ഒരുക്കിയത്. മക്കളുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ ഇവർ പെട്ടെന്ന് വലിയൊരു വീടിന് മുന്നിൽ എത്തുന്നു. അതിന് ശേഷം ഈ വീട് അവർക്ക് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു. വീടിന് വലിയ മുറ്റമുണ്ടോ,​ സ്ഥലമുണ്ടോ എന്നൊക്കെയാണ് കുട്ടി അപ്പോൾ അമ്മയോട് ചോദിച്ചത്. ഉണ്ടെന്ന് അമ്മ ഉത്തരവും നൽകുന്നു. നമുക്കും ഇത് പോലൊരു വീട് വേണമായിരുന്നുവെന്നും കുട്ടി പറയുന്നു. അപ്പോഴാണ് അമ്മ അവനോട് ആ രഹസ്യം പറയുന്നത്. അത് നമ്മുടെ വീടാണെന്ന്. അക്കാര്യം കേട്ടതോടെ അവൻ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയാണ്.

മക്കൾക്ക് സർപ്രൈസ് നൽകുന്ന വീഡിയോ അമ്മ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പു തന്നെ വീട് വാങ്ങിയെങ്കിലും നടപടികൾ പൂർത്തിയാകുന്നത് വരെ അവരെ ഇക്കാര്യം അറിയിക്കാതെ സർപ്രൈസ് നൽകാൻ കാത്തിരിക്കുകയായിരുന്നു അമ്മ. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Martistry (@__martistry_)

മക്കൾക്ക് സർപ്രൈസ് നൽകുന്ന വിഡിയോ അമ്മ തന്നെയാണ് പകർത്തിയിരിക്കുന്നത്. മക്കൾ ആഗ്രഹിച്ച തരത്തിലുള്ള വീട് വാങ്ങിയിട്ട് ആഴ്ചകളായെങ്കിലും നടപടികൾ പൂർത്തിയാകുന്നത് അവരെ അക്കാര്യം അറിയിക്കാതെ കാത്തിരിക്കുകയായിരുന്നു അമ്മ. അമ്മയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ മീഡിയ.