ന്യൂഡൽഹി​: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ്. പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച പി.എഫ് കേസിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. രാവിലെ പത്തരയ്‌ക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വി​ധി​ പറയുന്നത്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒ.യും നൽകിയ അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.