
ഒരു വന്യജീവിയാണെങ്കിലും പലപ്പോഴും വനാതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ സാധാരണ കാഴ്ചയാണ് കുരങ്ങുകൾ. ഇവിടെ നിന്നും പട്ടണങ്ങളിലേയക്ക് വരെ വേണമെങ്കിൽ ചെന്നെത്തുന്നത് കുരങ്ങുകൾക്ക് അത്ര വലിയ പ്രശ്നമല്ല. കാരണം മനുഷ്യരെ അത്രയ്ക്ക് ഭയക്കുന്ന തരത്തിലുള്ളവരല്ല കുരങ്ങുകൾ. മനുഷ്യരെ സസൂക്ഷ്മം നിരീക്ഷിച്ച് കബളിപ്പിക്കാൻ തരത്തിലുള്ല ബുദ്ധിയും ഇവർക്ക് ഉണ്ട് എന്നതിൽ സംശയമില്ല. അത് ശരി വെയ്ക്കുന്ന പല സംഭവങ്ങളും വാർത്തകളിൽ നിന്നും ചിലപ്പോൾ സ്വന്തം അനുഭവങ്ങളിൽ നിന്നും ഉള്ളവരായിരിക്കും പലരും.
സാധാരണയായി മനുഷ്യരുടെ ബാഗുകളും ഭക്ഷണ സാധനങ്ങളും കവർന്നെടുക്കുന്നതും കൃഷിനാശം വരുത്തുന്നതുമായിരിക്കും മനുഷ്യർക്കിടയിലെത്തുന്ന കുരങ്ങുകളുടെ ചെയ്തികൾ. പക്ഷേ മദ്യക്കള്ളനായി മദ്യപാനികളുടെ പേടിസ്വപ്നമായ ഒരു കുരങ്ങനാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരമായി മാറിയിരിക്കുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഇപ്പോൾ മദ്യക്കടയിലോ മദ്യക്കടയുടെ സമീപത്തോ മദ്യകുപ്പി കൈയ്യിൽ പിടിച്ച് നിൽക്കാൻ മദ്യപാനികൾക്ക് ഭയമാണ്. കാരണം അങ്ങനെ ചെയ്താൽ പണം മുടക്കി വാങ്ങിയ കുപ്പി കുടിക്കുന്നത് പ്രദേശത്തെ കുരങ്ങനായിരിക്കും. മദ്യപാനികളുടെ കൈയിൽ നിന്നും കുപ്പി ലഭിച്ചില്ലെങ്കിൽ മദ്യഷോപ്പിൽ കടന്നായാലും കുരങ്ങൻ മദ്യം കൈക്കലാക്കും എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഒരു ബിയർ ബോട്ടിലിൽ വിദഗ്ദമായി തന്നെ മദ്യം നുണയുന്ന കുരങ്ങന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. എന്നാൽ കുരങ്ങന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ മദ്യമോഷ്ടാവായ വാനരനെതിരെ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് പ്രദേശവാസികൾ. ഇതിന് തെളിവായെന്നോണമാണ് കുരങ്ങന്റെ മദ്യ സേവയുടെ വീഡിയോയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. എന്നാൽ വന്യജീവി ആയതിനാൽ കുരങ്ങിനെതിരെ എങ്ങനെ നടപടി എടുക്കും എന്ന ആശയക്കുഴപ്പത്തിലാണ് പൊലീസുമുള്ളത്.
Monkey drinking beer near a liquor shop in Uttar Pradesh's Raebareli. The liquor shopkeepers in the region complained against the monkey accusing it of stealing alcohol from their shops and also snatching bottles from their customers.
— Sanjeev Upadhyay🇮🇳 (@SanjeevUpadhy13) November 1, 2022
Insan to Insan ab Bandar bhi bigad gaye 😂😂 pic.twitter.com/U5UOYtPxQQ