
കോട്ടയം: കോട്ടയം ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ജില്ലയിലെ ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ റിപ്പോർട്ട് ചെയ്തത്. രണ്ട് ഫാമുകളിൽ നിന്നും 181 പന്നികളെയാണ് ഇന്ന് കൊന്നത്. കളക്ടർ ഡോ. പികെ ജയശ്രീയുടെ ഉത്തരവ് അനുസരിച്ചാണ് പന്നികളെ ദയാവധത്തിന് വിധേയമാക്കിയത്. ഫാമിലെ പന്നികൾ കഴിഞ്ഞ ദിവസങ്ങളിലായി കൂട്ടത്തോടെ ചത്തതാണ് പന്നിപ്പനി ബാധ സംശയിക്കാൻ കാരണം. തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയും പന്നിപ്പനി ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.