
കാസർകോട്: 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെല്ലിക്കട്ട ബിലാൽ നഗറിൽ അറാഫത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകയ്ക്ക് താമസിക്കുന്നയാളുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്രിലായത്. കാമുകനായ അറാഫത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയുമായിരുന്നു, സംഭവത്തിൽ 13 പേർക്കെതിരെയാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായക്. ജൂലായ് 31ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടക്കവെ പെൺകുട്ടി തിരിച്ചെത്തുകയായിരുന്നു, പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കാസർകോഡ്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.