
റിയാദ്: സൗദി അറേബ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെ നാട്ടിലെത്താനുള്ള അവസരമൊരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസ് മൂലവും നാട്ടിലെത്താനാകാത്ത പ്രവാസികൾക്ക് ഈ അവസരം വിനിയോഗിക്കാനാകും. പ്രയാസമനുഭവിക്കുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റ് മുഖാന്തരമായിരിക്കും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സ്വദേശത്തെത്തിയ്ക്കുക. ഇതിനായി അടുത്ത ദിവസത്തിനകം തന്നെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ അറിയിപ്പ് പുറപ്പെടുവിട്ടിട്ടുണ്ട്.
ഈ അവസരം വിനിയോഗിക്കുന്നതിനായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa - Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.സൗദിയിലെ ലോക്ഡൗണിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.അധിക വിവരങ്ങൾക്കായി +966 556122301 എന്ന വാട്ട്സാപ്പ് നമ്പർ മുഖേന കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്