
ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട് ക്രെസെന്റ് നിർമിച്ചു സ്റ്റോറിബോക്സ് പ്രൊഡക്ഷൻ ചിത്രീകരിച്ചു പ്രശസ്ത യുവ ഗായിക ജാനകി ഈശ്വർ പാടി അഭിനയിച്ച തൗസന്റ് മൈഷസ് അപ്പ് ആൽബം പുറത്തിറങ്ങി. കേരളപിറവി ദിനത്തിൽ നിയമസഭമന്ദിരത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ നയൻ മ്യൂസിക് ബോക്സ് എന്ന യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തു., മുൻ നാഷണൽ ഫുട്ബോൾ ടീം കോച്ചും, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഇൻസ്‌ട്രക്ടറും ആയിരുന്ന ഗബ്രിയേൽ ജോസഫ്, ആൽബത്തിന്റെ അണിയറ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.