
ബോളിവുഡിൽ ശ്രദ്ധേയ നടിമാരിലൊരാളാണ് സോനം കപൂർ. കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിൽ അവധിയാഘോഷിക്കുന്ന സോനം കപൂർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മാലാഖയായ എന്റെ ഭർത്താവിനൊപ്പമുള്ള പ്രഭാത നടത്തം... എത്ര അത്ഭുതകരമായ പങ്കാളിയെയും ഭർത്താവിനെയുമാണ് ലഭിച്ചതെന്ന് എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി മനസിലാകുന്നുണ്ടെന്ന് തുടങ്ങുന്ന കുറിപ്പാണ് പങ്കുവച്ചത്. ഭർത്താവ് ആനന്ദിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. നിങ്ങൾ നല്ലൊരു പിതാവ് കൂടിയാണെന്നും ആനന്ദിനെ ക്കുറിച്ച് സോനം പറയുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ൽ മുംബെയിൽ വച്ചായിരുന്നു സോനത്തിന്റെയും ആനന്ദിന്റെയും വിവാഹം. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവർക്ക് മകൻ ജനിച്ചത്. വായു എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോനം പങ്കുവച്ചിരുന്നു.