
ജാഫർ ഇടുക്കി, തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ അർപ്പിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന മാംഗോ മുറി തിരുവനന്തപുരത്ത് ആരംഭിച്ചു. പുതുമുഖം സ്വിയ ആണ് നായിക. ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്.സതീഷ് മനോഹർ ഛായാഗ്രഹണം നിർവഹിക്കുന്നു.. സംഗീതം: ഫോർ മ്യൂസിക്സ്,പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ,ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. പി.ആർ.ഒ: പി.ശിവപ്രസാദ്.