
ചർമ്മത്തിന്റെയും മുടിയുടെയും വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വേപ്പ്. വേപ്പിന്റെ ഇല, എണ്ണ തുടങ്ങി എല്ലാം തന്നെ ഔഷധ ഗുണമുള്ളതാണ്. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു എന്ന ഗുണവും വേപ്പിനുണ്ട്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള വേപ്പ് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നു. വേപ്പിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തെ പരിപാലിക്കുകയും, ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു. വേപ്പെണ്ണ നമ്മുടെ മുടിക്കും ചർമ്മത്തിനും എങ്ങനെ ഗുണം ചെയ്യുന്നു എന്ന് നോക്കാം.
മുടി
1. വേപ്പെണ്ണയിൽ ലിനോലെയിക്, ഒലിക്, സ്റ്റിയറിക് എന്നീ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വരൾച്ച മാറ്റാനും ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.
2. ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ താരൻ പൂർണമായും മാറാനുള്ള കഴിവും വേപ്പെണ്ണയ്ക്കുണ്ട്.
3. ശിരോചർമത്തിലെ ഫംഗസ്, ബാക്ടീരിയ എന്നിവ ഉണ്ടാകുന്നത് തടയാനും ചൊറിച്ചിൽ മാറാനും വേപ്പെണ്ണ നല്ലതാണ്.
ചർമ്മം
1. ചർമത്തിൽ ജലാംശം നിലനിർത്താൻ വേപ്പെണ്ണ സഹായിക്കുന്നു.
2. മുഖത്തുണ്ടാകുന്ന വരൾച്ച ഒഴിവാക്കാനും ഇത് നല്ലതാണ്.
3. മുഖക്കുരുവിന് കാരണമായ അണുക്കളെ നശിപ്പിക്കുന്നതിനും വേപ്പെണ്ണ നല്ലതാണ്.
4. പിഗ്മെന്റേഷൻ തടയാനും വേപ്പെണ്ണ സഹായിക്കുന്നു.