സ്വാസിക, റോഷൻ മാത്യൂ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് 'ചതുരം'. സിദ്ധാർത്ഥും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭരതൻ ടച്ച് ഉള്ള ചിത്രം എന്നാണ് ചിത്രം കണ്ടിറങ്ങിയ ശേഷം താരങ്ങൾ പറയുന്നത്. ഇറോട്ടിക് സിനിമ എന്നതിനപ്പുറം ആണിന്റെയും പെണ്ണിന്റെയും പ്രശ്നങ്ങൾ പറയുന്ന ചിത്രമാണ് എന്നും താരങ്ങൾ അഭിപ്രായപ്പെടുന്നു. കേരളത്തിൽ പല തരത്തിലുള്ള ക്രൈമുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പറയേണ്ട പ്രമേയമാണിതെന്നും സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീഷ് വര്‍മ്മയാണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു ജോസഫ്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വർണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
