സാറ്റർഡേ നൈറ്റിൽ പ്രകടനത്തിൽ നിവിൻ പോളി നിറഞ്ഞു നിൽക്കുന്നു

സൗഹൃദത്തിന്റെ ആഘോഷമാണ് സാറ്റർഡേ നൈറ്റ്. കിറുക്കനും കൂട്ടുകാരും യുവത്വത്തിന്റെ സൗഹൃദം ആഘോഷമാക്കുന്നു. ഒരുമിച്ച് പഠിച്ച സ്റ്റാൻലിയും അജിത്തും ജസ്റ്റിനും സുനിലും. ഇഴപിരിയാത്ത സുഹൃത്തുക്കളാണങ്കിലും സാധാരണ കാണുന്നതുപോലെ ഇവരുടെ ഇടിയിലും പിണക്കങ്ങളുണ്ട്. റോഷൻ ആൻഡ്രൂസിന്റെ വേറിട്ട സിനിമയാണ് സാറ്റർഡെ നൈറ്റ്. വീണ്ടും നിവിൻ പോളി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ നിലനിറുത്താൻ ഇരുവർക്കും കഴിയുന്നു. സ്റ്രാൻലിയായി നിവിൻ പ്രകടനത്തിൽ മുന്നിൽ നിൽക്കുന്നു. പക്വതയാർന്ന കഥാപാത്രമാണ് അജുവിന്റെ അജിത്ത് . ജസ്റ്റിനും സുനിലുമായി സിജു വിത്സണും സൈജു കുറുപ്പും എത്തുന്നു.റോഷന്റെ കഥക്ക് തിരക്കഥാകൃത്ത് നവീൻ ഭാസ്കർ രസകരമായി കഥാസന്ദർഭവങ്ങൾ ചേർത്തുവച്ചിട്ടുണ്ട്.
ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നീ താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തി. പുതുമ നൽകാൻ പാകത്തിലുള്ളതാണ് അസ്ലം കെ. പുരയിലിന്റെ ഛായാഗ്രഹണം.ജേക്സ് ബിജോയിയുടെ സംഗീതവും പശ്ചാത്തല സംഗീതവും പ്രമേയത്തിന്റെ സ്വഭാവത്തോടെ ചേർന്നതാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം. സൗഹൃദങ്ങൾ ആഘോഷിക്കാൻ ഉള്ളതാണ്. സന്തോഷങ്ങൾ ഹൃദയത്തലിലേക്ക് തിരികെ എത്തിക്കുന്നതാണ് സൗഹൃദങ്ങൾ. അപ്പോൾ സാറ്റർഡേ നൈറ്റ് പ്രേക്ഷകർക്ക് ,ആഘോഷത്തിന്റെ കാഴ്ചയാവുന്നു.