baghraj

ഇന്ത്യയിൽ പല ക്ഷേത്രങ്ങളിലും പാമ്പിന്റെ വിഗ്രഹങ്ങളെ ആരാധിക്കുന്നുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മദ്ധ്യപ്രദേശിലെ സാഗറിൽ ജീവനുള്ള പെരുമ്പാമ്പിനെയാണ് നാട്ടുകാർ ആരാധിക്കുന്നത് . ഇവിടുത്തെ ബാഗ്രാജ് എന്ന ക്ഷേത്രത്തിലാണ് ദെെവമായി 'അജ്ഗർ ദാദ' എന്ന് പേര് ഇട്ടിരിക്കുന്ന പാമ്പിനെ ആരാധിക്കുന്നത്. ഈ പെരുമ്പാമ്പ് അനക്കോണ്ടയെക്കാൾ വലുതാണെന്നും പതിറ്റാണ്ടുകളായി ക്ഷേത്രത്തിലെ ഗുഹകളിൽ വസിക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ഈ ക്ഷേത്രത്തിൽ ഇഴജന്തുക്കൾ പ്രത്യക്ഷപ്പെടുപ്പോൾ ഭക്തർ ഭക്തിയോടെ ശ്ലോകങ്ങൾ ചൊല്ലാൻ തുടങ്ങും.

അജ്ഗർ ദാദയെ ക്ഷേത്ര സമുച്ചയത്തിലെ ഗുഹയിൽ കണ്ടപ്പോൾ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഈ പെരുമ്പാമ്പിന് 40 അടിയോളം നീളമുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ അവർക്ക് ആർക്കും ഈ പാമ്പിനെ പേടിയില്ലെന്നത് എടുത്ത് പറയണം. ക്ഷേത്രത്തിലെ ആരാധനമൂർത്തിയായ ഹർസിദ്ധി മാതായുടെ സാന്നിദ്ധ്യമാണ് ഇതെന്ന് അവർ വിശ്വസിക്കുന്നു. അവിടുത്തെ മുതിർന്നവർ പറയുന്നത് ഇതുവരെ പെരുമ്പാമ്പിനെ ആരും പൂർണമായി കണ്ടിട്ടില്ലെന്നാണ്.

അജ്ഗർ ദാദ ആക്രമണകാരിയല്ലെന്നു വർഷങ്ങളായി ഞങ്ങൾ അവനെ ആരാധിക്കുന്നു എന്നും ക്ഷേത്ര പൂജാരി പറയുന്നു. ഈ ക്ഷേത്ര സമുച്ചയത്തിന് ചൂറ്റും മൂർഖൻ പാമ്പുകളും കാണപ്പെടുന്നു.