നിർമ്മാണം ചെമ്പൻ വിനോദ്

mm

തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിനുശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സുലേഖ മൻസിൽ എന്ന ചിത്രത്തിൽ ലുക്മാൻ അവറാനും അനാർക്കലി മരിക്കാറും നായകനും നായികയുമായി എത്തുന്നു.ഇരുവരും നായകനും നായികയായി അഭിനയിക്കുന്നത് ആദ്യമാണ്. ചെമ്പോസ്കി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിൽ ചെമ്പൻ പ്രധാന അഭിനേതാവുമാണ്.ഗണപതി, ശബരീഷ് വർമ്മ, തല്ലുമാലയിലൂടെ ശ്രദ്ധേയനായ അദ്രി ജോസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തല്ലുമാലയുടെ വൻവിജയത്തിനുശേഷം അഷ്റഫ് ഹംസ രചന നിർവഹിക്കുന്ന സുലേഖ മൻസിൽ തിരൂരിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കോശിച്ചായന്റെ പറമ്പിനുശേഷം കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ്. അതേസമയം അഭിനയ യാത്രയിലെ മികച്ച യാത്രയിലാണ് ലുക് മാൻ. തരുൺ മൂർത്തി സംവിധാനം ചെയ്ത ഒാപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ ലുക് മാൻ ആന്റണി വർഗീസിനൊപ്പം അഭിനയിച്ച ആനപ്പറമ്പിലെ വേൾഡ് കപ്പ് ആണ് ലുക്മാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.തല്ലുമാലയിൽ ടൊവിനോ തോമസിനൊപ്പം മുഴുനീള വേഷമാണ് അവതരിപ്പിച്ചത്. സൗദി വെള്ളക്ക ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മാത്യു തോമസിനൊപ്പം ജാക്സൺ ബസാർ യൂത്ത്, ശ്രീനാഥ് ഭാസിയോടൊപ്പം കൊറോണ ജവാൻ എന്നീ ചിത്രങ്ങളും ലുക് മാൻ കേന്ദ്രകഥാപാത്രമായി ഒരുങ്ങുന്നുണ്ട്.