mm

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ഐശ്വര്യ രാജേഷ് ചിത്രം മാണിക് ചിത്രീകരണം ആരംഭിച്ചു. സമ്രത്‌ ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത ഷൺമുഖനാഥൻ, വിവേക് പ്രസന്ന, സായ് ജനനി, സ്വാർകാംബ്ള എന്നിവരാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിലെ മറ്റു താരങ്ങൾ. എൻഡെമോൾ ഷൈൻ ഇന്ത്യയാണ് നിർമ്മാണം. അതേസമയം പുലിമട, ഹെർ എന്നിവയാണ് ഐശ്വര്യ രാജേഷിന്റെ റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ. ജോജു ജോർജ് നായകനാവുന്ന പുലിമട എ.കെ സാജൻ ആണ് സംവിധാനം ചെയ്യുന്നത്. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെറിൽ പാർവതി തിരുവോത്ത്, ഉർവശി, രമ്യ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരും ഐശ്വര്യയോടൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിൽ മൂന്നു നായികമാരിൽ ഒരാളാണ് എെശ്വര്യ.