കേരള റൈറ്റ്സ് 6.5 കോടി

വാരിശ് എന്ന ചിത്രത്തിൽ വിജയ് ആലപിച്ച ഗാനം ഇന്ന് പുറത്തിറങ്ങും. വാരിശിലെ ഹൈലൈറ്റായ ഈ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകർ ആവേശത്തിലാണ്. വിജയ്യുടെ ശബ്ദത്തിൽ പാട്ട് കേൾക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എസ്. തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികൾ വിവേകിന്റേതാണ്. പാട്ടിനൊപ്പം വിജയ്യുടെ ഡാൻസുമുണ്ട്.ബീസ്റ്റിനുശേഷം വിജയ് നായകനാവുന്ന വാരിശ് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളി തമിഴിലും തെലുങ്കിലുമായാണ് ഒരേസമയം ഒരുക്കുന്നത്. വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക.ജനുവരിയിൽ പൊങ്കൽ റിലീസായി ചിത്രം എത്തുംം. അതേസമയം ചിത്രത്തിന്റെ കേരള റൈറ്റ്സ് 6.5 കോടിക്കു വിറ്റുപോയി എന്നാണ് റിപ്പോർട്ട്.