
മറാത്തി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന ചിത്രത്തിന് വീർ ദൗദലെ സാത്ത് എന്നാണ് പേരിട്ടിരിക്കുന്നത്.
ഛത്രപതി ശിവജിയുടെ വേഷമാണ് അക്ഷയ്കുമാർ അവതരിപ്പിക്കുന്നത്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ശിവജിയുടെ കഥാപാത്രം ചെയ്യാൻ അക്ഷയേക്കാൾ മികച്ച നടനില്ലെന്ന് കഥാപാത്രത്തിനു അനുയോജ്യമായ രൂപമാണ് അക്ഷയുടേതെന്നും മഹേഷ് വ്യക്തമാക്കുന്നു. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.അടുത്ത വർഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും.