
ബെർലിൻ : ജർമ്മനിയിൽ നടക്കുന്ന ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലോക 18-ാം റാങ്കുകാരി കിസ്റ്റി ഗിൽമറിനെ അട്ടിമറിച്ച് ഇന്ത്യൻ യുവ വനിതാതാരം മാളവിക ബൻസോദ് ക്വാർട്ടറിലെത്തി. 39-ാം റാങ്കുകാരിയായ മാളവിക 24-22,19-7 എന്ന സ്കോറിനാണ് ഗിൽമറിനെ കീഴടക്കിയത്. ലോക റാങ്കിംഗിൽ പി.വി സിന്ധുവിനും സൈന നെഹ്‌വാളിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ താരമാണ് മാളവിക.