ayodhya

അയോധ്യ: രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനിടെ അയോധ്യയിലേക്കുള്ള ഭക്തർക്കായി തയ്യാറാക്കിയ മൂന്ന് പ്രധാന വഴികൾക്ക് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകി. ഇതിൽ രണ്ട് വഴികളുടെ നിർമ്മാണം തുടങ്ങിയതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. രാംപഥ് എന്നാണ് വഴികളുടെ പേര്. അതേസമയം 400 കോടി രൂപയ്‌ക്ക് നിർമ്മിക്കുന്ന റോഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. സർക്കാർ അനുമതി ലഭിച്ചതോടെ പ്രധാന പാതയുടെ സർവേയും കമ്മിറ്റി പൂർത്തിയാക്കി.