
ചെന്നൈ: ഫ്രിഡ്ജിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ചെങ്കൽപട്ട് ജില്ലയിലെ ഊരപാക്കത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രക്ഷപ്പെട്ട ആറ് വയസുള്ള പെൺകുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അപ്പാർട്ട്മെന്റിലെ ഫ്രിഡ‌്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോൾ മുറിയിൽ വിഷപ്പുക പടരുകയായിരുന്നു. ഒരു വർഷമായി വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും ഫ്രിഡിജ് ഏറെ നാളായി ഉപയോഗിച്ചിരുന്നില്ലെന്നും കളക്ടർ രാഹുൽ നാഥ് പറഞ്ഞു. അപകട കാരണം ഷോർട്ട് സർക്യൂട്ടാണോ എന്നും അന്വേഷിക്കുന്നുണ്ട്.