
ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയാണ് സ്റ്റാർബക്സ്. അതിന്റെ സഹസ്ഥാപകൻ അമേരിക്കകാരനായ സെവ് സീഗലാണ്. അദ്ദേഹം ബംഗളൂരുവിലെ വിദ്യാർത്ഥി ഭവനിലെത്തി ഒരു പ്ലേറ്ര് മസാലദോശയും ഒരു കപ്പ് ഫിൽട്ടർ കോഫിയും ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാക്കുന്നത്. 1943ൽ സ്ഥാപിതമായ ദക്ഷിണേന്ത്യൻ വെജിറ്റേറിയൻ റെസ്റ്റോറന്റാണ് വിദ്യാർത്ഥി ഭവൻ. ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് 2022നു വേണ്ടിയാണ് സീഗൽ ബംഗളൂരുവിൽ എത്തിയത്. കൂടാതെ വിദ്യാർത്ഥി ഭവനിലെ ഗസ്റ്റ്ബുക്കിൽ ഒരു കുറിപ്പ് എഴുതി . 'സുഹൃത്തേ,നിങ്ങളുടെ ഇത്രയും പ്രശസ്തമായ ദക്ഷണം കഴിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇവിടെത്തെ അനുഭവം ഞാൻ എന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോകും നന്ദി.' എന്നായിരുന്നു എഴുതിയത്. ഒപ്പം മൂന്ന് സ്റ്രാറും ആ പേജിൽ അദ്ദേഹം വരച്ചു.
വിദ്യാർത്ഥി ഭവന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങളോടൊപ്പം തങ്ങളുടെ അനുഭവം അവർ പങ്കു വച്ചു. 'സ്റ്റാർബക്സിന്റെ സഹസഥാപകനായ മിസ്റ്റർ സെവ് സീഗൽ ഇന്ന് വെെകുന്നേരം വിദ്യാർത്ഥി ഭവനിൽ എത്തിയതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്. അദ്ദേഹം ഞങ്ങളുടെ മസാല ദോശയും കാപ്പിയും ആസ്വദിച്ചു. ഞങ്ങളുടെ ഗസ്റ്റ് ബുക്കിലും അത് പ്രകടമായി. 1971-ൽ സ്റ്റാർബക്‌സിന്റെ സഹസ്ഥാപകനായ ഒരു അമേരിക്കൻ വ്യവസായിയാണ് മിസ്റ്റർ സെവ് സീഗൽ. പിന്നീട് അദ്ദേഹം സ്റ്റാർബക്‌സിന്റെ വൈസ് പ്രസിഡന്റും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. ഒരു സംരംഭകൻ എന്ന നിലയിൽ തന്റെ അനുഭവങ്ങൾ പങ്കിടുന്നതിനായി ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിനായാണ് അദ്ദേഹം ബംഗളൂരുവിൽ വന്നത്. ' എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രങ്ങൾ പങ്കുവച്ചത്.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ഒത്തിരി പേർ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്.