
ജയ്‌പൂർ: ജയ്‌പൂർ ഗ്രേറ്റർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഉപതിരഞ്ഞെടുപ്പിന്ബി.ജെ.പിയും കോൺഗ്രസും. ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഹേമ സിംഘാനിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. രശ്മി സൈനിയെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്.
നവംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. കമ്മിഷണർ യജ്ഞമിത്ര സിംഗ് ദിയോയോട് മോശമായി പെരുമാറുകയും ഔദ്യോഗിക ജോലി തടയുകയും ചെയ്തതിനെത്തുടർന്ന് മേയർ സോമ്യ ഗുർജറിനെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഷീൽ ധഭായ് ആണ് താത്കാലികമായി മേയർ സ്ഥാനം വഹിക്കുന്നത്.