നീണ്ട ഇടവേളയ്ക്ക് ശേഷം ജീത്തു ജോസഫിന്റെ ഒരു ത്രില്ലർ ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെയായിരുന്നു. ഒ.ടി.ടിയിൽ റീലീസ് ചെയ്ത മോഹൻലാൽ ചിത്രം ട്വൽത്ത് മാന് ശേഷം ജീത്തു ജോസഫ്- കെ.ആർ. കൃഷ്ണകുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമൻ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല എന്നുതന്നെ പറയാം. ആസിഫ് അലി നായകനായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഗംഭീര ട്വീസ്റ്റുകളും സൂപ്പ‌ർ ക്ലൈമാക്സും മികച്ച ത്രില്ലിംഗ് അനുഭവവും നൽകുന്ന കൂമൻ കാണേണ്ട ചിത്രമാണെന്നാണ് കണ്ടിറങ്ങിയവർ പറയുന്നത്.

kk

ആസിഫ് അലി ,​ ജാഫർ ഇടുക്കി,​ ഹന്ന റെജി കോശി,​ രഞ്ജി പണിക്കർ,​ ബാബുരാജ്,​ മേഘനാഥൻ,​ പൗളി വിൽസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിഷ്ണു ശ്യാമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. മാജിക് ഫ്രെയിംസിന്റെയും അനന്യ ഫിലിംസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്.