kkk

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും ഉള്ള ചെലവ് നാ(ക്കുനാൾ വർദ്ധിച്ചു വരികയുമാണ്. അപ്പോൾ ഒരു വീട് 277 രൂപയ്ക്ക് കിട്ടിയാലോ. അതും മൂന്നരക്കോടി വിലവരുന്ന വീട്. സ്വപ്നമല്ല സത്യം. സംഭവം അങ്ങ് ബ്രിട്ടനിലാണ്. ഇംഗ്ല്ണ്ടിലെ കെന്റിലെ മെ‌‌ഡ്‌വേയിലെ വീടാണ് 277 രൂപയ്ക്ക് (3 പൗണ്ട്)​ ലഭിക്കുക.

ചെറിയ വീടൊന്നുമല്ല ഇത്. മൂന്നുനിലകളിലായി നാലു കിടപ്പു മുറികളുള്ള വലിയ വീടാണിത്. നറുക്കെടുപ്പിലൂടെയാണ് വീട് നൽകുന്നത്. നറുക്കെടുപ്പിൽ വിജയിയാകുന്ന ആൾക്ക് വീട് സ്വന്തമാകും. ജേസൺ,​ വിൽ എന്നീ സഹോദരങ്ങളാണ് ഇത്തരം ഒറു അവസരം ഒരുക്കിയിരിക്കുന്നത്. നവംബർ അഞ്ചിനാണ് നറുക്കെടുപ്പ്. തലേദിവസം വരെ നറുക്കെടുപ്പിൽ പങ്കാളിയാകാൻ അവസരമുണ്ട്. ഇവർ നടത്തുന്ന ഒമ്പതാമത്തെ നറുക്കെടുപ്പാണിത്. 4.6 കോടി വിലവരുന്ന മൂന്ന് അപ്പാർട്ട്മെന്റുകൾ അവർ നേരത്തെ നൽകിയിരുന്നു. രണ്ട് ലക്ഷത്തിന് അടുത്താണ ഈ മേഖലയിൽ വീടുകൾക്ക് വാടക ലഭിക്കുക. സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് ഫീസുകളും ഉൾപ്പെടെ ആകെ ചെലവുകൾക്കായി സഹോദരൻമാർക്ക് ഏകദേശം 1,​55,​000 ടിക്കറ്റുകൾ വിൽക്കണം.

ലോക്ക്ഡൗൺ കാലത്താണ് ഈ ഒരു ഐഡിയ ആദ്യമായി ഇവർ നടപ്പാക്കിയത്. ട്രാംവേ പാത്ത് എന്ന സംരംഭത്തിന് കീഴിലായിരുന്നു ഇവരുടെ പ്രവർത്തനം. ആദ്യത്തെ നറുക്കെടുപ്പ് വിജയകരമായതിന് പിന്നാലെ വീണ്ടും ഇത്തരത്തിൽ മത്സരം നടത്തണമെന്ന ആവശ്യവുമായി മെയിലുകൾ വന്നിരുന്നതായി സഹോദരൻമാർ പറഞ്ഞു. വീട്

ഇല്ലാത്തവർക്ക് വളരെ സന്തോഷം പകരുന്ന ഒന്നാണിതെന്നും ജനങ്ങൾ പറയുന്നു. നവംബർ അഞ്ചിന് നറുക്കെടുപ്പ് നടക്കും. ഏഴിന് വിജയിയുടെ പേര് വെളിപ്പെടുത്തും. ആർക്കായിരിക്കും മൂന്നരക്കോടിയുടെ വീട് ലഭിക്കുക എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.