
കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവേദ തോമസാണ് നായിക.ഇടവേളക്കുശേഷം നിവേദ മലയാളത്തിലേക്ക് എത്തുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു.ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമാണം .പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാൻസിസ്, കലാസംവിധാനം ഷിജി പട്ടണം, അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂർ,ഡിജിറ്റൽ പ്രൊമോഷൻ കൺസൾട്ടന്റ് - ഒബ്സ്ക്യൂറ.