നാടൻ കള്ളും ഷാപ്പ് വിഭവങ്ങളും തേടി ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് ഇടുക്കി കട്ടപ്പനയിലെ ഇരുപതേക്കർ ഷാപ്പിലാണ്. വെജ്- നോൺ വെജ് വിഭവങ്ങളുടെ ഒരു കൂട്ടം തന്നെ ചങ്കത്തികൾക്ക് മുന്നിലെത്തി. ചങ്കത്തികൾ തന്നെയാണ് തങ്ങൾക്ക് മുന്നിൽ വിളമ്പിവച്ചിരിക്കുന്ന വിഭവങ്ങൾ ഓരോന്നായി പരിചയപ്പെടുത്തിയത്.

food

മോരുകറി, കൊഞ്ച് റോസ്റ്റ്, കണവ റോസ്റ്റ്, താറാവ് മപ്പാസ്, കപ്പ പുഴുങ്ങിയത്, രണ്ട് തരം തോരൻ, അച്ചാർ, ചോറ് എന്നിവയടങ്ങിയ ചോറ്, പോർക്ക് ഫ്രൈ, കേര മീൻ കറി, ലിവർ ഫ്രൈ, പൊറോട്ട, പോട്ടി ഫ്രൈ, കൊഴുവ ഫ്രൈ, മുയൽ റോസ്റ്റ്, അയല ഫ്രൈ, കക്ക ഫ്രൈ, മോത തലക്കറി, ഇടുക്കി സ്‌പെഷ്യൽ ഇടിയിറച്ചി, നാടൻ കള്ള് എന്നീ നാവിൽ വെള്ളമൂറും വിഭവങ്ങളാണ് ചങ്കത്തികൾ ഇരുപതേക്കർ ഷാപ്പിൽ നിന്ന് രുചിച്ചത്.

നല്ല മധുരമുള്ള, തണുത്ത നാടൻ കള്ളും ഇടിയിറച്ചിയുമാണ് ചങ്കത്തികൾ ആദ്യമേ തന്നെ പരീക്ഷിച്ചത്. പിന്നാലെ രുചിച്ച നല്ല വലിപ്പമുള്ള മോത തലക്കറി ചങ്കത്തികൾക്ക് നന്നേ ഇഷ്ടപ്പെട്ടു. പുളി ചേർക്കാതെ പകരം തക്കാളി ചേർത്ത സ്പെഷ്യൽ തലക്കറി. അടുത്തതായി പുഴുങ്ങിയ കപ്പയും കേരമീൻ കറിയും ഒപ്പം കൊഞ്ച് റോസ്റ്റും. അങ്ങനെ ഓരോ വിഭവവും ഇരുവരും ചേർന്ന് ഫിനിഷ് ചെയ്തു. വീ‌ഡിയോ കാണാം...