
കൊച്ചി: കോതമംഗലം ടൗൺ, കോട്ടപ്പടി ഭാഗങ്ങളിൽനിന്ന് കഞ്ചാവും ബ്രൗൺഷുഗറും പിടികൂടി പശ്ചിമബംഗാൾ സ്വദേശിയും, അസം സ്വദേശിയും അറസ്റ്റിൽ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം ആൻ സിനിമ തീയറ്റർ ജംഗ്ഷന് സമീപത്തു നിന്നാണ് 6.1 ഗ്രാം ബ്രൗൺഷുഗറുമായി അസം, നാഗൂർ, പശ്ചിമ ചിലങ്കാനി സ്വദേശി ഐനുൽ ഹുസൈൻ (24 വയസ്സ്) പിടിയിലായത്. നാലുവർഷമായി കേരളത്തിൽ താമസിക്കുന്ന ഇയാൾക്ക് ഇപ്പോൾ പ്രധാന വരുമാന മാർഗ്ഗം മയക്കുമരുന്ന് കച്ചവടമാണ്. അറക്കപ്പടിയിൽ വാടകയ്ക്ക് താമസിച്ചു കോതമംഗലം, പെരുമ്പാവൂർ, ആലുവ, മൂവാറ്റുപുഴ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം നടത്തി വരികെയായിരുന്നു.
ഇത് കൂടാതെ കോട്ടപ്പടി ഭാഗത്ത് നിന്ന് പശ്ചിമബംഗാൾ സ്വദേശിയെയും 2.25 കിലോഗ്രാം കഞ്ചാവുമായി സർക്കിൾ ഇൻസ്പെക്ടറും സംഘവും പിടികൂടി. പശ്ചിമബംഗാൾ മുഷിദാബാദ് മധുബോന സ്വദേശി റോയേജ്അലി(38 വയസ്സ് ) ആണ് അറസ്റ്റിലായത്. കോട്ടപ്പടി ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനവും ശക്തമാണെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടിം നടത്തിയ രഹസ്യ നീക്കത്തിലാണ് ഇയാളെ പിടികൂടാനായത്. കേരളത്തിൽ താമസിക്കുന്ന ഇയാൾ എല്ലാ മാസവും പശ്ചിമബംഗാളിൽ പോയി കഞ്ചാവ് വാങ്ങിക്കൊണ്ട് വന്ന് ഇവിടെ വിൽക്കുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസർമാരായ നിയാസ് ജയ് മാത്യൂസ്, സിദ്ദിഖ് A E, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ P E, നന്ദു M M, ബേസിൽ K തോമസ്, രാഹുൽ P T, ഡ്രൈവർ ബിജു പോൾ എന്നിവർ സർക്കിൾ ഇൻസ്‌പെക്ടറുടെ സംഘത്തിൽ ഉണ്ടായിരുന്നു.
കോതമംഗലം ടൗൺ, കോട്ടപ്പടി ഭാഗങ്ങളിൽനിന്ന് കഞ്ചാവും ബ്രൗൺഷുഗറും പിടികൂടി പശ്ചിമബംഗാൾ സ്വദേശിയും, അസം സ്വദേശിയും...
Posted by Kerala Excise on Friday, 4 November 2022