mayor

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വി കെ പ്രശാന്ത് എം എൽ എ. നഗരസഭയിൽ ഒഴിവുള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

പാർട്ടി നേതൃത്വം നൽകുന്ന കത്തിന്റെ അടിസ്ഥാനത്തിലല്ല നഗരസഭയിൽ നിയമനം നടത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം എൽ എ പറഞ്ഞു. അതേസമയം, മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു.

കളിപ്പാവകളെ ഭരണാധികളാക്കുകയാണെന്നും തുടർച്ചയായി അഴിമതി നടക്കുന്ന നഗരസഭ പിരിച്ചുവിടണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ആസ്ഥാനത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ കനത്ത പ്രതിഷേധം നടന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആസ്ഥാനത്തേക്ക് തള്ളിക്കയറി. ബി ജെ പി കൗൺസിലർമാർ ഡെപ്യൂട്ടി മേയറെ തടഞ്ഞു.