
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഫുഡ് വ്‌ളോഗ്സും ഫിറ്റ്‌നസ് വീഡിയോകളും താരം യൂട്യൂബ് ചാനൽ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. മുംബെെയിലെ വെർളിയിലുള്ള റസ്റ്റോറന്റിലെ വെറെെറ്റി ഭക്ഷണങ്ങൾ പരീക്ഷിക്കുന്ന വ്‌ളോഗാണ് താരം ഇപ്പോൾ പങ്കുവച്ചത്.
ഇത്തവണ റിമി സന്ദർശിച്ചിരിക്കുന്നത് ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഉടമസ്ഥയിലുള്ള റസ്റ്റോറന്റ് ബാസ്റ്റിനിലാണ്. ആനിമൽ പ്രോൺസ്, സാലഡ്, കുമ്പാവൂ ചിക്കൻ, ക്രാബ് റെെസ് തുടങ്ങിയ വിഭവങ്ങളാണ് റിമി പരിചയപ്പെടുത്തുന്നത്. ഇവിടുത്തെ ഭക്ഷണം വളരെ സ്വദ് ഉള്ളതാണെന്നും എല്ലാവരും പരീക്ഷിച്ചു നോക്കുയെന്നും താരം പറയുന്നു.റസ്റ്റോറന്റിൽ പോകാൻ ആഗ്രഹിക്കുന്നവർ നേരത്തെ ബുക്ക് ചെയ്യണമെന്നും റിമി ഓർമ്മിപ്പിക്കുന്നു. താരത്തിന്റെ പുത്തൻ ഫുഡ് വ്‌ളോഗ് വീഡിയോ പെട്ടെന്നുതന്നെ വെെറലായി കഴിഞ്ഞു.
ഗായികയ്ക്ക് പുറമേ അവതാരകയായും നടിയുമായി ജനശ്രദ്ധ നേടിയ താരമാണ് റിമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്ത് എത്തുന്നത്.