
വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.നിൽജ കെ. ബേബി, മാത്യു തോമസ്, അഭിജ ശിവകലഎന്നിവരാണ് മറ്ര് താരങ്ങൾ. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ജലീൽ ബാദുഷ. ന്യൂട്ടൺ സിനിമയാണ് നിർമാണം.
ശവം, വിത്ത്, 1956 മദ്ധ്യ തിരുവിതാംകൂർ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എവരി തിങ് ഈസ് സിനിമ, എന്നിവയാണ് ഡോൺ സംവിധാനം ചെയ്ത ചിത്രങ്ങൾ. പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണിന്റെ ചിത്രങ്ങൾ രാജ്യാന്തര മേളകളിൽ ഉൾപ്പെടെ പ്രദർശിപ്പിച്ചിട്ടുണ്ട്.