
എത്ര വലിയ പിണക്കവും അലിയിച്ചുകളയാൻ ചില സമയങ്ങളിൽ ഒരു ചെറുപുഞ്ചിരി കൊണ്ട് സാധിക്കും. അങ്ങനെ ചിരിക്കുമ്പോൾ പല്ലിന് മഞ്ഞ കളറാണെങ്കിൽ എങ്ങനെയിരിക്കും? ഇത് ആ വ്യക്തിക്ക് നമ്മളെക്കുറിച്ച് ഒരു അവമതിപ്പ് തോന്നാൻ കാരണമാകും. മഞ്ഞപ്പല്ലുകൾ നമ്മുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുകയും ചെയ്യും.
നിങ്ങളുടെ ഉറക്കം കളയുന്ന ഈ പ്രശ്നം പരിഹരിക്കാൻ ഒരു കഷ്ണം പഴത്തൊലി മാത്രം മതി. ദിവസവും പഴത്തൊലി ഉപയോഗിച്ച് രണ്ട് മിനിറ്റ് പല്ലുതേച്ചുനോക്കൂ. ഒരാഴ്ച ഇങ്ങനെ ചെയ്യണം. ഓറഞ്ചിന്റെ തൊലി വൃത്തിയാക്കി പല്ലു തേക്കുന്നതും മഞ്ഞനിറം മാറാൻ സഹായിക്കും.
മഞ്ഞനിറം മാറി വരും. പല്ലിന്റെ മഞ്ഞനിറം മാറാൻ കാരറ്റ് സഹായിക്കും. രാവിലെയും രാത്രിയും കാരറ്റ് നീരുകൊണ്ട് പല്ല് തേക്കുക. കുറച്ച് ദിവസങ്ങൾ ഇങ്ങനെ ചെയ്യുക. എന്നിട്ടും പ്രശ്നം മാറിയില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുക.