mm

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി ബിപാഷ ബസു. പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം സമൂഹമാദ്ധ്യമത്തിൽ ബിപാഷ പങ്കുവച്ചു. 'എല്ലാ സമയത്തും നിങ്ങളെത്തന്നെ സ്നേഹിക്കുക' എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഗർഭകാലം താൻ ആസ്വദിക്കുകയാണെന്നും ബിപാഷ. ഗർഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴും മെറ്റേണിറ്റി ചിത്രങ്ങൾ താരം പങ്കുവയ്ക്കുമായിരുന്നു. ആദ്യത്തെ കുറച്ചു മാസങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നെന്നും എല്ലാ ദിവസവും ക്ഷീണം അനുഭവപ്പെട്ടിരുന്നതായും അടുത്തിടെ ബിപാഷ പറഞ്ഞിരുന്നു.

2016 ലാണ് നടൻ കരൺ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം . അടുത്തിടെയാണ് താരം ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. നിറവയറുമായി കരണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.

'അജ്നബീ' എന്ന ചിത്രത്തിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച ബിപാഷ ബസു ചെയ്തതിൽ അധികവും ഗ്ലാമറസ് വേഷങ്ങളായതിനാൽ ഹോട്ട് താരമെന്ന വിലാസത്തിലാണ് അറിയപ്പെട്ടിരുന്നത്.