loptegui

ലണ്ടൻ: സ്പെയിൻ ദേശീയ ടീമിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ പരിശീലകൻ ജുലൻ ലോപറ്റെഗുയി ഇംഗ്ലീഷ് ക്ലബ് വൂൾവർഹാംപ്ടണിന്റെ പരിശീലകനാകും. പ്രിമിയർ ലീഗിൽ തരംതാഴ്ത്തിൽ ഭീഷണി നേരിടുന്ന വൂൾവ്സ് കെയർടേക്കർ പരിശീലകനായ സ്റ്റീവ് ഡേവിസിന് പകരക്കാരനായാണ് ലോപറ്റെഗുയിയെ നിയമിക്കുന്നത്. മോശം പ്രകടനത്തെ തുടർന്ന് ബ്രൂണോ ലാഗസിനെ പുറത്താക്കിയതിന് ശേഷമാണ് കെയർടേക്കർ പരിശീലകനായി സ്റ്റീവ് ഡേവിസിനെ നിയമിച്ചത്. നവംബർ 12ന് ആഴ്സനലിനെതിരായ മത്സരത്തിന് മുമ്പ് ലോപറ്റെഗുയി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.