
അഹമ്മദാബാദ്: ഗുജറാത്ത് നിയമസബാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കോൺഗ്രസ് അഞ്ചു സീറ്റുപോലും നേടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അഞ്ച് സീറ്റ് കോൺഗ്രസിന് ലഭിക്കില്ലെന്ന് പറഞ്ഞതിന് തെളിവായി ഇക്കാര്യം അദ്ദേഹം കടലാസിൽ കുറിച്ചു നൽകുകയും ചെയ്തു. മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ ആരും ഗൗരവമായി എടുക്കുന്നില്ല. 30 ശതമാനം വോട്ടുവിഹിതം എ.എ.പിക്ക് ലഭിക്കും. പഞ്ചാബിൽ ഞങ്ങൾ സർക്കാറുണ്ടാക്കി. അതുപോലെ ഗുജറാത്തിലും എന്തെങ്കിലുംവ്യത്യാസമുണ്ടാകും. കോൺഗ്രസിന് ഒന്നും ചെയ്യാനാകില്ല, അഞ്ച് സീറ്റ് പോലിം അവർ നേടില്ല. രണ്ടാംസ്ഥാനത്ത് എത്തുന്നത് എ.എ.പിയായിരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. അതേസമയം എ.എ.പിക്ക് എത്ര സീറ്റ് കിട്ടുമെന്ന കാര്യം കെജ്‌രിവാൾ പ്രവചിച്ചില്ല. ബി.ജെ.പിയുടെ വോട്ടു വിഹിതത്തിൽ 20 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് മനിഷീ സിസോദിയയെയും സത്യേന്ദർ ജെയിനിനെയും ഒവിവാക്കുന്നതിന് ബി.ജെ.പി ഡീൽ വാഗ്ദാനം ചെയ്കെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് ആം ആദ്‌മി പാർട്ടി പിൻവാങ്ങിയാൽ മന്ത്രിമാരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നായിന്നു കെജ്‌രിവാളിന്റെ ആരോപണം.