ബുക്ക് റിലീസ്

വാർദ്ധക്യം എഴുതിത്തള്ളാനോ പാഴാക്കാനോ ശപിച്ചു തീർക്കാനോ ഉള്ളതല്ലെന്ന് ഓർമ്മപ്പെടുത്തുന്ന പുസ്തകം. അറിയപ്പെടുന്ന എഴുത്തുകാരിയോ സാഹിത്യകാരിയോ അല്ലെന്ന് വിനയപൂർവം പറയുന്ന എസ്.ശാന്തകുമാരി തന്നെ ജീവിതം പഠിപ്പിച്ചതും ചിന്തിപ്പിച്ചതുമായ അനുഭവങ്ങളെ ലളിതമായ ഭാഷയിൽ വരച്ചു കാട്ടുന്നു. എൺപതു വയസ് പിന്നിട്ട ഒരു മനസിന്റെ കയ്പ്പും മധുരവും ഈ ഓർമ്മച്ചെപ്പിൽ തൊട്ടറിയാം. ഇത്രയും കാലത്തെ ജീവിതം എന്നെ പലതും പഠിപ്പിച്ചു. 
അതിൽ രസകരമായ അനുഭവങ്ങൾ എന്നെ അടുത്തറിയുന്ന എന്റെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും മുന്നിൽ ചെറുപുസ്തകമായി അവതരിപ്പിക്കുകയാണ് ഓർമ്മച്ചെപ്പിലെ ഇന്നലെകൾ.