
ബിദാർ: കർണ്ണാടകയിലെ ബിദാറിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് സ്ത്രീകൾക്ക് ദാരുണാന്ത്യം. 11 പേർക്ക് പരിക്കേറ്റു. മരിച്ച എല്ലാവരും തൊഴിലാളികളായിരുന്നു. പണി സ്ഥലത്തു നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ മടങ്ങുമ്പോഴാണ് അപകടം. ബിദറിലെ ബെമലഖേഡ സർക്കാർ സ്കൂളിനു സമീപം വച്ച് ഓട്ടോയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കും പരിക്കേറ്റു.