pak

ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സിഖ് തീർത്ഥാടകരുമായി നൻകാനാ സാഹിബിലേക്ക് പോയ സ്പെഷ്യൽ ട്രെയിനിന്റെ ഒമ്പത് ബോഗികൾ പാളംതെറ്റി. ഗുരു നാനാകിന്റെ ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് തീർത്ഥാടകർക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. കറാച്ചിയിൽ നിന്ന് വരവെ ഷാർകോട്ട്, പിർ മഹൽ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് അപകടമുണ്ടായത്.