
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളും പ്രസ് കോൺഫറൻസുകളും സംപ്രേക്ഷണം ചെയ്യുന്നതിന് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി രാജ്യത്തെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. ലൈവ്, റെക്കോഡഡ് വീഡിയോകൾക്ക് വിലക്ക് ഒരുപോലെ ബാധകമാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെ തന്റെ വധശ്രമത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇമ്രാൻ അഭിസംബോധന നടത്തിയതിന് പിന്നാലെയാണ് വിലക്ക്.