cm-governor

തിരുവനന്തപുരം: സർവകലാശാല വി.സി നിയമന വിഷയത്തിൽ സർക്കാരിനോട് ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിർണായക നീക്കവുമായി സി.പി.എം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നീക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരും. സി.പി.എം സംസ്ഥാന സമിതി ഇത് സംബന്ധിച്ച് സർക്കാരിന് അനുമതി നൽകി.

ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും സർക്കാർ തേടും. തുടർനടപടിക്കായി പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തി. ഗവർണർക്കെതിരെ ദേശീയ പാർട്ടികളുമായി ചേർന്ന് പ്രക്ഷോഭം നടത്താനും സി.പി.എം ആലോചിക്കുന്നു. ഇതിന് മുന്നോടിയായി രാജ്ഭവനിൽ നടക്കുന്ന മാർച്ചിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡി.എം.കെ നേതാക്കളും പങ്കെടുക്കും.