ff

ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണമാണ് നവംബർ എട്ട് ചൊവ്വാഴ്ച നടക്കാൻ പോകുന്നത്. ഗ്രഹണം സംബന്ധിച്ച് പൗരാണിക കാലം മുതൽക്കെ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഗ്രഹണ സമയത്തുണ്ടാകുന്ന ഓരോ മാറ്റവും ഭൂമിയിലെ ജീവജാലങ്ങളെയും ബാധിക്കുന്നതായാണ് വിശ്വാസം.

നവംബർ ഏഴ്,​ എട്ട് തീയതികളിൽ നടക്കുന്ന ചന്ദ്രഗ്രഹണം വടക്ക് കിഴക്കൻ യൂറോപ്പ്,​ ഏഷ്യ. ആസ്ട്രേലിയ,​ വടക്കേ അമേരിക്ക,​ തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങൾ,​ ഇന്ത്യൻ മഹാസമുദ്രം,​ പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. എന്നാൽ ഇന്ത്യയിൽ പൂർണ ചന്ദ്രഗ്രഹണം ചില കിഴക്കൻ ഭാഗങ്ങളിൽ മാത്രമേ ദൃശ്യമാകൂ. അതേസമയം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകും.

ഗ്രഹണ സമയത്തും ശേഷവും ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്നു.ഇതിൽത്തന്നെ ശാസ്ത്രീയമായി വിശദീകരിക്കപ്പെടാത്ത പല കാര്യങ്ങളും പലരും ഇന്നും വിശ്വസിച്ചുപോരുന്നുണ്ട്. ഇതിലൊന്നാണ് ഗർഭിണികളെ സംബന്ധിച്ചുള്ളത്. ഗ്രഹണ സമയത്തും അത്ന് ശേഷവും ഗ‌ർഭിണികൾ പുറത്തിറങ്ങുന്നത് അല്പം ശ്രദ്ധിച്ചു വേണം എന്ന് പറയപ്പെടുന്നു. ചന്ദ്രനിലെ മാറ്റങ്ങൾ ഉദരത്തിലെ കുഞ്ഞിനെ ബാധിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകളില്ല. ഗ്രഹണ സമയത്ത് ഇരുട്ടായതിനാൽ പുറത്തിറങ്ങുന്നത് തെന്നിവീഴാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും എന്നതിന്റെ പുറത്താണ് ഈ വിശ്വാസം.

ഗ്രഹണസമയത്ത് മൂ‌ർച്ചയേറിയ വസ്തുക്കൾ ഉപയോഗിക്കരുത് എന്ന് പഴമക്കാർ പറയാറുണ്ട്. കാരണം ഗ്രഹണസമയത്ത് പലപ്പോഴും മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കൈമുറിയുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ഗ്രഹണ സമയത്ത് ഇത് ധാരാളം രക്തനഷ്ടം ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഗ്രഹണസമയത്ത് മുറിവുണ്ടായാൽ അത് പൂർണമായി ഉണങ്ങില്ല എന്നും ചിലർ കരുതുന്നു.

അതുപോലം ഒന്നാണ് ഗ്രഹണ സമയക്ക് ഭക്ഷണം കഴിക്കരുത് എന്ന വിശ്വാസവും. ഈ വിശ്വാസവും ഇന്നും പലരും പാലിച്ചുപോകുന്നുണ്ട്. ഗ്രഹണസമയത്തും ഗ്രഹണത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നത് വിഷതുല്യമായി കരുതപ്പെടുന്നു. ഈ സമയം ഉപവസിക്കണം എന്നാണ് പറയപ്പെടുന്നത്. ചന്ദ്രനിൽ നിന്ന് ഗ്രഹണസമയത്ത് അധികം അൾട്രാ വയലറ്റ്,​ കോസ്മിക് രശ്മികൾ ഭക്ഷണത്തിലേക്ക് എത്തുന്നു. അതിനാലാണ് ഭക്ഷണം ഈ സമയത്ത് കഴിക്കരുത് എന്ന് പറയപ്പെടുന്നത്.

ചന്ദ്രഗ്രഹണ സമയം നല്ലകാര്യങ്ങൾക്ക് ശുഭകരമല്ലെന്ന് ജ്യോതിഷികളും അറിയപ്പെടുന്നത്. ക്ഷേത്രങ്ങളിൽ ഈ സമയം പൂജകൾ നടത്താതും ഇതുകൊണ്ടാണ്. ചന്ദ്രഗ്രഹണത്തെ മോശം അനുഭവം നൽകുന്ന ഒന്നായാണ് കണക്കാക്കുന്നത്. പുതിയ കാലത്ത് ഈ വിശ്വാസങ്ങളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഇന്നും മാറാതെ നിൽക്കുന്നു.